ജനപക്ഷ ബദലുകൾക്ക്‌ കരുത്തേകി 
ജീവനക്കാരുടെ ധർണ



 കൽപ്പറ്റ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരുക,  കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പഴയ പെൻഷൻ പുന:സ്ഥാപിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ  ജീവനക്കാർ കൂട്ടധർണ നടത്തി.  സിവിൽ സ്റ്റേഷൻ ഏരിയാ കേന്ദ്രത്തിൽ ധർണ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം യു എം നഹാസ് ഉദ്ഘാടനം ചെയ്തു. ഹൈറുന്നീസ അധ്യക്ഷയായി.  പി സന്തോഷ്കുമാർ, ആന്റണി ജോസഫ്, പ്രഭാകുമാരി, ജീവൻ ജോൺസ് എന്നിവർ സംസാരിച്ചു. എൻ ആർ മഹേഷ് കുമാർ സ്വാഗതം പറഞ്ഞു.  മാനന്തവാടിയിൽ ധർണ സംസ്ഥാന കമ്മറ്റി അംഗം എം കെ വസന്ത ഉദ്ഘാടനം ചെയ്തു. ഒ കെ രാജു അധ്യക്ഷനായി. എ കെ രാജേഷ്,  പി മധുസൂദനൻ, പ്രശാന്ത്, യു കെ സരിത, പ്രീതി, മനോജ് എന്നിവർ സംസാരിച്ചു. കെ വി ജഗദീഷ് സ്വാഗതം പറഞ്ഞു  ബത്തേരിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആനന്ദൻ ഉദ്ഘാടനം ചെയ്തു. കെ എം റോയ് അധ്യക്ഷനായി. എ എൻ ഗീത, എം കെ ശോഭന, ലീലാമണി എന്നിവർ സംസാരിച്ചു. വി കെ മനോജ് കുമാർ സ്വാഗതം പറഞ്ഞു. വൈത്തിരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് വി ജെ ഷാജി ഉദ് ഘാടനം ചെയ്തു. എം കെ മനോജ് സ്വാഗതം പറഞ്ഞു. കെ ദിലീപ് കുമാർ അധ്യക്ഷനായി. വി പി സുബ്രഹ്മണ്യൻ, ബി സുധ, കെ എം നവാസ്, ടി ബി സന്തോഷ്, ജയരാജ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News