- കോവിഡ് സർട്ടിഫിക്കറ്റ്‌ ബാവലി ചെക്ക്‌ പോസ്‌റ്റിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌



  ബാവലി കർണാടകയിലേക്ക്‌ യാത്രചെയ്യുന്നവർക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയ  കർണാടക സർക്കാരിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ കാട്ടിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാവലി ചെക്ക് പോസ്‌റ്റിലേക്ക്  മാർച്ച് നടത്തി.  കേന്ദ്രസർക്കാർ നിർദേശത്തിന്‌ വിരുദ്ധമായ നടപടികളാണ്‌ കർണാടക സർക്കാരിന്റേത്‌. തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.  മാനന്തവാടി ബ്ലോക്ക്‌ സെക്രട്ടറി കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ കെ ശ്രീജിത്ത്‌, പ്രസിഡന്റ് നിധീഷ് ബാബു, ലിജീഷ്, എൻ ടി ഹാരിസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News