കൽപ്പറ്റക്ക്‌ ചരിത്രനേട്ടം വികസന വിളംബരജാഥ ഇന്ന്‌ മുതൽ



 കൽപ്പറ്റ അഞ്ച്‌ വർഷം കൽപ്പറ്റ മണ്ഡലത്തിൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ വിശദീകരിച്ച്‌ 26 മുതൽ മാർച്ച്‌ ഒന്നുവരെ  സിപിഐ എം നേതൃത്വത്തിൽ വികസന വിളംബര ജാഥ നടത്തുമെന്ന്‌ ജാഥാക്യാപ്‌റ്റൻ കെ റഫീഖ്‌, വൈസ്‌ ക്യാപ്‌റ്റൻ എം മധു, മാനേജർ സി എച്ച്‌ മമ്മി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘തലയെടുപ്പോടെ കേരളം, തലയുയർത്തി കൽപ്പറ്റ’ എന്ന മുദ്രാവാക്യമുയർത്തിയാണ്ജാഥ.  സമാനതകളില്ലാത്ത വികസനമാണ്‌ കൽപ്പറ്റയിൽ നടന്നത്‌. മണ്ഡലത്തിന്റെ ചരിത്രത്തിലില്ലാത്ത നേട്ടങ്ങൾ കൈവരിച്ചു.  ഇതുസംബന്ധിച്ച്‌ ജനങ്ങളുമായി സംവദിക്കും. വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ പൊതുജനങ്ങളിൽ നിന്നും നിർദേശം സ്വീകരിക്കും.  ചൂരൽമലയിൽ 26ന്‌  വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ജാഥ ഉദ്‌ഘാടനം ചെയ്യും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുടെയും കൽപ്പറ്റ നഗരസഭയിലും ജാഥ പര്യടനം നടത്തും.  ഓരോ പഞ്ചായത്തിലും രണ്ട്‌ സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടാവും.  മാർച്ച്‌ ഒന്നിന്‌  വൈകിട്ട്‌ ആറിന്‌  കൽപ്പറ്റയിൽ നടക്കുന്ന സമാപന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം  ചെയ്യും. Read on deshabhimani.com

Related News