കുറ്റകൃത്യങ്ങൾ കണ്ടെത്തും കടുവാ കേന്ദ്രത്തിൽ ‘ടൈഗർ’

മുതുമല കടുവാ കേന്ദ്രത്തിലെത്തിയ ‘ടൈഗർ’


  ഗൂഡല്ലൂർ  മുതുമല കടുവാ സങ്കേതത്തിൽ വനമേഖലയിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി ഇനി  ‘ടൈഗർ ’ .  കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ചന്ദനം മരംവേട്ട, ചന്ദനം കടത്തൽ ഉൾപ്പെടെയുള്ള കള്ളക്കടത്ത്‌ കണ്ടെത്തുന്നതിനുമാണ്‌  ടൈഗർ എന്ന നായയെ കൊണ്ടുവന്നത്‌. ഒന്നര വയസ്സ്‌ പ്രായമുള്ള നായയുടെ പരിശീലകനായി വടിവേലുവിനെ നിയമിച്ചു . ഏകദേശം മൂന്നര വർഷമായി മുതുമല കടുവാ സങ്കേതത്തിലുണ്ടായിരുന്ന   അൻഫർ  ചത്തതിനെ തുടർന്നാണ്‌ ടൈഗറിനെ കൊണ്ടുവന്നത്‌.     ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ ഡോഗ് ട്രെയിനിങ്‌ സെന്ററിൽ പരിശീല നം   ലഭിച്ച നായയാണിത്‌.  തെപ്പക്കാട് വന്യജീവി സങ്കേതത്തിൽ നായക്ക്‌ പ്രത്യേക താമസസ്ഥലം നൽകിയിട്ടുണ്ട്‌.   ടൈഗർ ഉടൻ ജോലിയിൽ പ്രവേശിക്കും. Read on deshabhimani.com

Related News