പരേഡ്‌; സെന്റ്‌മേരീസ്‌ കോളേജിൽനിന്ന്‌ 
4 എൻസിസി കേഡറ്റുകൾ



ബത്തേരി ഡൽഹിയിലെ റിപ്പബ്ലിക്‌ദിന പരേഡിൽ ബത്തേരി സെന്റ്‌മേരീസ്‌ കോളേജിനെ പ്രതിനിധീകരിച്ച്‌ അണിനിരക്കുന്നത്‌ നാല്‌ എൻസിസി കേഡറ്റുകൾ.  പി എൽ അഭയ്‌ രാജീവ്‌ (രണ്ടാംവർഷ ബിഎ പൊളിറ്റിക്കൽ സയൻസ്‌) , പാർവതി രാജേന്ദ്രൻ (ബിഎസ്‌സി ബോട്ടണി) , അമല സൂസൺ പോൾ (ബിഎ പൊളിറ്റിക്കൽ സയൻസ്‌), സ്വാതി സുനിൽ (ബിഎ ഇംഗ്ലീഷ്‌)  എന്നിവരാണ്‌ പരേഡിൽ പങ്കെടുക്കുന്നത്‌.      അഭയ്‌ രാജീവ്‌ പി എം റാലിയിലും പാർവതി രാജേന്ദ്രനും അമല സൂസൺ പോളും രാജ്‌പഥിലും സ്വാതി സുനിൽ കൾച്ചറൽ റാലിയിലുമാണ്‌ അണിനിരക്കുക. ജില്ലയിൽനിന്ന്‌ ആകെ അഞ്ച്‌ കേഡറ്റുകളാണ്‌ റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കുന്നത്‌. Read on deshabhimani.com

Related News