ജീവനക്കാരുടെയും അധ്യാപകരുടെയും രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കുക



കൽപ്പറ്റ ജനപക്ഷ നയങ്ങളിലൂടെ ദേശീയ ബദൽ ഉയർത്തുന്ന കേരള സർക്കാരിനെതിരെയുള്ള  കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും ഡിസംബർ 20ന് നടക്കുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാനും കെജിഒഎ  ജില്ലാ കൗൺസിൽ  യോഗം തീരുമാനിച്ചു.  സംസ്ഥാന സെക്രട്ടറിയറ്റംഗം ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്തു.    കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. എസ് ദയാൽ  അധ്യക്ഷനായി. സെക്രട്ടറി എ ടി ഷൺമുഖൻ റിപ്പോർട്ട് അവതരിപ്പിച്ചു. റീത്ത ജോസഫ്, എ ആർ ശ്രീജിത്ത്, വിപിൻ ചമ്പാടൻ എന്നിവർ സംസാരിച്ചു.  പി ബി ഭാനുമോൻ സ്വാഗതവും  ടി കെ സുരേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News