സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്‌ഘാടനംചെയ്‌തു



പുൽപ്പള്ളി മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകൾ സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി ‘വൈറ്റ് ഓൺ വീൽസ്‌’ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്‌തു.  പദ്ധതി മാതൃകാപരമാണെന്ന്‌ മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന മൃഗാശുപത്രി സർക്കാരിന്റെ വാതിൽപ്പടി സേവനങ്ങൾക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.  പുൽപ്പള്ളി പഞ്ചായത്ത്‌ നടപ്പാക്കുന്ന മറ്റു പദ്ധതികളുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.  എന്റെ പൈക്കിടാവ് സഹായപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാറും ഗോവർധിനി പദ്ധതി പനമരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജാ കൃഷ്ണനും വേനൽക്കാല കറവാ സംരക്ഷണ പദ്ധതി മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ വി ജയനും ഉദ്ഘാടനംചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ സ്വാഗതവും സെക്രട്ടറി വി ഡി തോമസ് നന്ദിയും പറഞ്ഞു. പുൽപ്പള്ളി - പഞ്ചായത്തിന്റെ വിവിധ പദ്ധതികൾക്ക്‌  93 സെന്റ് സ്ഥലം സൗജന്യമായി നൽകിയ പൊന്തൻ വീട്ടിൽ കരുണാകരനെ മന്ത്രി ആദരിച്ചു. Read on deshabhimani.com

Related News