തിരക്കോട്‌ തിരക്ക്‌

ബാണാസുരസാഗർ അണക്കെട്ടിലെ സഞ്ചാരികളുടെ തിരക്ക്


  കൽപ്പറ്റ  അടുത്തടുത്ത് കിട്ടിയ അവധികൾ ആഘോഷമാക്കി വിനോദസഞ്ചാരികൾ. ജില്ലയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികളാൽ നിറഞ്ഞിരുന്നു. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലെ വിവിധ ടൂറിസം പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയത്.  ജില്ലയുടെ സൗന്ദര്യത്തെ തേടി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും  സന്ദർശകർ ഓരോ വിനോദ കേന്ദ്രങ്ങളിലേക്കും ഒഴുകി. ശനി, ഞായർ ദിവസങ്ങളിൽ എടക്കൽ ഗുഹയിൽ പ്രതിദിന എണ്ണമായ 1920 ഉച്ചയോടെ പൂർത്തിയായിരുന്നു. 2.07 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ 2637 പേർ കുറുവയിലെത്തി. 1.44 ലക്ഷം വരുമാനവും ലഭിച്ചു.  ബാണാസുരസാഗർ ഡാമിൽ മുതിർന്നവരും കുട്ടികളും വിദ്യാർഥികളുമായി 28,444 പേർ  സന്ദർശിച്ചതിൽ 28.69 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. കൂടുതൽ പേരെത്തിയതും ഇവിടെയാണ്.  മൂന്ന് ദിവസത്തിൽ 19,303 പേരാണ് പൂക്കോടെത്തിയത്. 12.14 ലക്ഷം വരുമാന ഇനത്തിൽ ലഭിച്ചു.  ചീങ്ങേരി റോക്ക് അഡ്വഞ്ചർ ടൂറിസം 153- –-15,300, വയനാട് ഹെറിറ്റേജ് മ്യൂസിയം 1374 -–- 38,385, കാന്തൻപാറ 5389 -–- 2.06 ലക്ഷം, മാവിലതോട് പഴശ്ശിരാജ ലാൻഡ്സ്കേപ്പ് മ്യൂസിയം 937–- - 25,730, പഴശ്ശി പാർക്ക് മാനന്തവാടി 1619 -–- 59,540, കർലാട് തടാകം 4186 - 5.7 ലക്ഷം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സഞ്ചാരികളുടെ കണക്ക്. ലക്കിടി എൻ ഊരിൽ കഴിഞ്ഞ നാലു ദിവസങ്ങളിലും പ്രതിദിന എണ്ണമായ 2000,  ചെമ്പ്രമല എക്കോ ടൂറിസത്തിലും ദിവസേനയുള്ള എണ്ണം 200 ഫുള്ളായിരുന്നു. പൂജ അവധിയായതിനാൽ ജില്ലയിലെത്തിയ വലിയ ശതമാനം സഞ്ചാരികൾ ഇതര സംസ്ഥാനക്കാരായിരുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽപേർ എത്തിയത്. കുടുംബമായും സംഘങ്ങളായുമാണ് എത്തിയത്.  സഞ്ചാരകേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള ചെറുകിട വ്യാപാരകേന്ദ്രങ്ങളിലും  കച്ചവടം പൊടിപൊടിച്ചു. റിസോർട്ടുകളിലും ഹോംസ്‌റ്റേകളിലുമെല്ലാം സഞ്ചാരികൾ നിറഞ്ഞു.    Read on deshabhimani.com

Related News