തിരുനെല്ലിയിൽ പുത്തരിയുത്സവം



തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്.  ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് നെൽക്കതിർ ശേഖരിച്ച്‌ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിലെത്തിച്ചു. ദൈവത്താർ മണ്ഡപത്തിൽ കറ്റകൾ ജീവനക്കാർ സ്വീകരിച്ചു. ഇവിടെനിന്ന്‌ എഴുന്നള്ളിച്ച്  മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി.  പുത്തരിസദ്യയുമുണ്ടായിരുന്നു.  Read on deshabhimani.com

Related News