ഭിന്നശേഷിക്കാർക്ക് ഏകീകൃത 
തിരിച്ചറിയൽ കാർഡ്



കൽപ്പറ്റ ഭിന്നശേഷിക്കാർക്ക്‌ ഏകീകൃത തിരിച്ചറിയൽ കാർഡും (യുഡിഐഡി) മെഡിക്കൽ സർട്ടിഫിക്കറ്റും നൽകുന്നത്‌ ഊർജിതമാക്കാൻ സാമൂഹ്യനീതി വകുപ്പ്. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന യുഡിഐഡി കാർഡിന്‌ സ്മാർട്ട്ഫോൺ മുഖേന വീട്ടിലിരുന്ന് സ്വന്തമായും അക്ഷയ കേന്ദ്രങ്ങൾ, ജനസേവാ കേന്ദ്രങ്ങൾ, കംപ്യൂട്ടർ സെന്ററുകൾ എന്നിവ മുഖേനയും രജിസ്റ്റർചെയ്യാം. അപേക്ഷയും അപ്‌ലോഡ്‌ ചെയ്യേണ്ട ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാർ കാർഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്റ്റർചെയ്യാം. നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ളവർ അപേക്ഷയോടൊപ്പം അതുകൂടി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും പുതുക്കേണ്ടവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ മെഡിക്കൽ ബോർഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരമനുസരിച്ച് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും നൽകും. നിലവിൽ യുഡിഐഡി കാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 31നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണവാടികളിലും സാമൂഹ്യനീതി വകുപ്പിലും ലഭ്യമാണ്.  അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ്: www.swavlambancard.gov.in. അപേക്ഷിക്കേണ്ട വിശദാംശം അടങ്ങിയ വീഡിയോ ട്യൂട്ടോറിയൽ: https://youtu.be/vG5QUO_0k  എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ: 04936 205307. ഇതുസംബന്ധിച്ച യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ  കെ അജീഷ് അധ്യക്ഷനായി. Read on deshabhimani.com

Related News