പ്രതിഷേധിച്ച്‌ മണ്ഡലം



  കൽപ്പറ്റ  രാഹുൽഗാന്ധി എംപിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച്‌ ജില്ല. ജനാധിപത്യം കശാപ്പുചെയ്യുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്‌റ്റ്‌ നടപടിക്കെതിരെ രാഷട്രീയത്തിനതീതമായ പ്രതിഷേധമാണുയർന്നത്‌.  ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയെ ഫാസിസ്‌റ്റ്‌ രീതിയിലൂടെ നേരിടാനുള്ള ശ്രമമാണ്‌ സംഘപരിവാർ നടത്തുന്നത്‌. തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ തടവിലാക്കി നിശ്ശബ്ദരാക്കുമെന്ന പ്രഖ്യാപനമാണ്‌ രാഹുലിനെതിരായ നടപടിയിലൂടെ ബിജെപി നടത്തുന്നത്‌.  വയനാടിനായി പാർലമെന്റിൽ കാര്യമായ ഇടപെടൽ നടത്താത്ത രാഹുൽഗാന്ധിക്കെതിരെ മണ്ഡലത്തിൽ പ്രതിഷേധമുണ്ടെങ്കിലും സംഘപരിവാറിന്റെ ഫാസിസ്‌റ്റ്‌ നടപടിക്കെതിരെ ജില്ലയും ഒരുമിച്ചുനിന്നു. അഴിമതിക്കെതിരായ പ്രസംഗത്തിന്റെ പേരിൽ ജനങ്ങൾ തെരഞ്ഞെടുത്ത എംപിയെ അയോഗ്യനാക്കി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിനെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ പ്രതിഷേധങ്ങളുണ്ടായി.  കൽപ്പറ്റയിൽ ഡിസിസി നേതൃത്വത്തിൽ പ്രകടനവും ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ ധർണയും നടത്തി. ധർണ  ടി സിദ്ദീഖ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ അധ്യക്ഷനായി.രാഹുലിനെതിരെയുള്ള നടപടി പ്രതിഷേധിച്ച്‌ മണ്ഡലം കൽപ്പറ്റ  രാഹുൽഗാന്ധി എംപിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച്‌ ജില്ല. ജനാധിപത്യം കശാപ്പുചെയ്യുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്‌റ്റ്‌ നടപടിക്കെതിരെ രാഷട്രീയത്തിനതീതമായ പ്രതിഷേധമാണുയർന്നത്‌.  ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയെ ഫാസിസ്‌റ്റ്‌ രീതിയിലൂടെ നേരിടാനുള്ള ശ്രമമാണ്‌ സംഘപരിവാർ നടത്തുന്നത്‌. തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ തടവിലാക്കി നിശ്ശബ്ദരാക്കുമെന്ന പ്രഖ്യാപനമാണ്‌ രാഹുലിനെതിരായ നടപടിയിലൂടെ ബിജെപി നടത്തുന്നത്‌.  വയനാടിനായി പാർലമെന്റിൽ കാര്യമായ ഇടപെടൽ നടത്താത്ത രാഹുൽഗാന്ധിക്കെതിരെ മണ്ഡലത്തിൽ പ്രതിഷേധമുണ്ടെങ്കിലും സംഘപരിവാറിന്റെ ഫാസിസ്‌റ്റ്‌ നടപടിക്കെതിരെ ജില്ലയും ഒരുമിച്ചുനിന്നു. അഴിമതിക്കെതിരായ പ്രസംഗത്തിന്റെ പേരിൽ ജനങ്ങൾ തെരഞ്ഞെടുത്ത എംപിയെ അയോഗ്യനാക്കി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിനെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ പ്രതിഷേധങ്ങളുണ്ടായി.  കൽപ്പറ്റയിൽ ഡിസിസി നേതൃത്വത്തിൽ പ്രകടനവും ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ ധർണയും നടത്തി. ധർണ  ടി സിദ്ദീഖ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ അധ്യക്ഷനായി. Read on deshabhimani.com

Related News