ചെതലയം ഐടിഎസ്‌ആർ ക്യാമ്പസിൽ 
എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ആക്രമണം



ബത്തേരി കലിക്കറ്റ്‌ സർവകലാശാലയുടെ  ചെതലയം ഐടിഎസ്‌ആർ ക്യാമ്പസിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു.                                                            യൂണിറ്റ്‌ പ്രസിഡന്റ്‌ അഖിൽ, സെക്രട്ടറി രാജു അനന്തു, അരുൺ, നിബിൻ വിഷ്‌ണു എന്നിവരാണ്‌ വ്യാഴം വൈകിട്ട്‌ ക്യാമ്പസിൽ ആക്രമണത്തിനിരയായത്‌. ഭഗത്‌സിങ്‌ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ ഏരിയാ കമ്മിറ്റി ബത്തേരിയിൽ നടത്താനിരുന്ന പ്രകടനത്തിൽ പങ്കെടുക്കാൻ പോവുന്നതിന്‌ തയ്യാറെടുക്കുന്നതിനിടെയാണ്‌ എസ്‌എഫ്‌ഐ വിരുദ്ധരായ ഒരുപറ്റം വിദ്യാർഥികൾ പ്രവർത്തകരെ ആക്രമിച്ചത്‌. തലക്കും കഴുത്തിനും പുറത്തും കൈകൾക്കുമാണ്‌ പരിക്ക്‌. വടിയും കല്ലും ഉപയോഗിച്ചാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചത്‌. പരിക്കേറ്റവരെ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News