ഏഷ്യൻ മാസ്‌റ്റേഴ്‌സ്‌ ഗെയിമിലേക്ക്‌ യോഗ്യതനേടി ഷീന



മാനന്തവാടി മേയിൽ കൊറിയയിൽ നടക്കുന്ന ഏഷ്യൻ മാസ്‌റ്റേഴ്‌സ്‌ മീറ്റിലേക്ക്‌ യോഗ്യതനേടി വെള്ളമുണ്ട ഒഴുക്കന്മൂല സ്വദേശിനി ഷീന ദിനേശൻ വയനാടിന് അഭിമാനമായി.  വാരാണസിയിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ്‌ അത്‌ലറ്റിക് മീറ്റിൽ  ഹാമർ ത്രോയിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടിയാണ്‌ അമ്പതുകാരിയായ ഇവർ എഷ്യൻ മീറ്റിലേക്ക് യോഗ്യത നേടിയത്‌.  ഗെയിംസിൽ പങ്കെടുക്കാൻ മൂന്നുലക്ഷത്തോളം രൂപ ചെലവുണ്ട്‌. ഇതിനായി കായികപ്രേമികളുടെ സഹായം തേടുകയാണ്‌ ഇവർ.  പത്താം ക്ലാസ് വരെ കായികമേളകളിൽ തിളങ്ങിനിന്നിരുന്ന ഷീന പിന്നീട് ഈ മേഖലവിട്ട്‌ കുടുംബമായി കഴിയുകയായിരുന്നു.  45ാം വയസ്സിലാണ് വീണ്ടും കായികമേഖലയിലേക്ക് വരുന്നത്‌.  2022ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ വയനാടിനെ പ്രതിനിധീകരിച്ചു.  നാസിക്കിൽ  നടന്ന ദേശീയ വെറ്ററൻസ് സ്പോർട്സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പിലും മെഡലുകൾ നേടി.  ഏഷ്യൻ മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ പങ്കെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌  നിർധന കുടുംബത്തിൽ പെട്ട ഷീന ദിനേശൻ. ഇവർക്ക്‌ പിന്തുണയുമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും ഒഴുക്കന്മൂല സർഗ ഗ്രന്ഥാലയവും രംഗത്തുണ്ട്. ലൈബ്രറിയുടെ കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളമുണ്ട ബ്രാഞ്ചിലെ 40411100001175 നമ്പറിൽ (ഐഎഫ്എസ്‌സി–- KLGB 0040411) തുക നിക്ഷേപിക്കുകയോ ലൈബ്രറി ഭാരവാഹികളെ ഏൽപ്പിക്കുകയോ ചെ യ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9446162111, 9496192485. Read on deshabhimani.com

Related News