ലോക വദനാരോഗ്യ ദിനം: സെമിനാറും ദന്ത പരിശോധനാ ക്യാമ്പും



കൽപ്പറ്റ  ലോക വദനാരോഗ്യ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാറും ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ  ജില്ലാതല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ നിർവഹിച്ചു. നൂൽപ്പുഴ  പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ മുഖ്യപ്രഭാഷണം നടത്തി. ബോധവൽക്കരണ സെമിനാറിന് സീനിയർ ഡെന്റൽ സർജൻ ഡോ. ടി എസ്. ദീപക്, ഡോ. ബിനിത വിശ്വം തുടങ്ങിയവർ നേതൃത്വംനൽകി.  ‘നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കുക' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ ഓമന, മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ്‌ മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ കെ  രാമദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിധീഷ് ലെനിൻ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News