ഹോം ഷോപ്പ് പദ്ധതി തുടങ്ങി ഉൽപ്പന്നങ്ങൾ വേണോ? കുടുംബശ്രീ പ്രവർത്തകർ വീട്ടിൽ എത്തിക്കും



  മുട്ടിൽ കുടുംബശ്രീ  അയൽകൂട്ടങ്ങളിലെ സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിച്ച് വിപണനം നടത്തുന്ന ‘ഹോം ഷോപ്പ്'  പദ്ധതിക്ക്‌ തുടക്കം.  ‘നല്ലത് വാങ്ങുക നൻമ ചെയ്യുക’ എന്ന സന്ദേശവുമായി  മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കറിപ്പൊടികൾ, മസാലക്കൂട്ടുകൾ, കാപ്പിപ്പൊടി, ശുചീകരണ വസ്‌തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ്‌‌  വിപണനം നടത്തുന്നത്‌. പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരാണ്‌ സാധനങ്ങൾ‌  വീട്ടിൽ കൊണ്ടുവരിക.  ജില്ലാ മാനേജ്മെന്റ്‌ യൂണിറ്റ് ഉൽപ്പന്നങ്ങൾ  ഹോം ഷോപ്പർമാർക്ക്  അവരുടെ വാർഡുകളിലെത്തിച്ച്‌ നൽകും. വിപണനമേഖലയിൽ പരിശീലനം ലഭിച്ച 200 കുടുബശ്രീ വനിതകളാണുള്ളത്. ചെറുകിട സംരംഭകരെ വിപണന രംഗത്ത് സഹായിക്കുക, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നത് വഴി ഗ്രാമീണ സംരംഭകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാക്കുക തുടങ്ങിയവയും  പദ്ധതിയുടെ ലക്ഷ്യമാണ്‌. വിപണ ഉദ്‌ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിത നിർവഹിച്ചു.  ഹോം ഷോപ്പ് ഓണർമാർക്കുള്ള തിരിച്ചറിയൽ കാർഡ്‌, യൂണിഫോം, സാധനങ്ങൾ കൊണ്ടുപോകാനുള്ള ബാഗുകൾ എന്നിവ ചടങ്ങിൽ  വിതരണം ചെയ്തു.  എഡിഎംസി മുരളീധരൻ അധ്യക്ഷനായി. വാസുപ്രദീപ്, രമ്യ, ശിവ പ്രദീപ്, വിഷ്ണു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. Read on deshabhimani.com

Related News