കൊട്ടത്തോണി അപകടം:
യുവതിയുടെ മൃതദേഹം കണ്ടെടുത്തു



മീനങ്ങാടി കാരാപ്പുഴ അണക്കെട്ടിന്റെ റിസർവോയറിൽ കൊട്ടത്തോണി മറിഞ്ഞ്‌ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. വാഴവറ്റ ഏഴാംചിറ ചീപ്രം കോളനിയിലെ മീനാക്ഷി (38) ആണ്‌ മരിച്ചത്‌.  ഭർത്താവ്‌ ബാലനോടൊപ്പം വിറക് ശേഖരിക്കാൻ കൊട്ടത്തോണിയിൽ പോകുന്നതിനിടെ ഞായറാഴ്‌ചയായിരുന്നു അപകടം. മക്കൾ: അനീഷ്, അഖിൽ, വന്ദന കൽപ്പറ്റ, ബത്തേരി അഗ്നിരക്ഷാസേനകളും തുർക്കി ജീവൻരക്ഷാസമിതിയും മൂന്നുദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ്‌ ചൊവ്വ പകൽ മൂന്നിന്‌ മൃതദേഹം കണ്ടെടുത്ത്‌ ബത്തേരി താലൂക്ക്‌ ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്‌. തിരച്ചിലിൽ കൽപ്പറ്റ സ്‌റ്റേഷൻ ഓഫീസർ പി കെ ബഷീർ, അസി. സ്‌റ്റേഷൻ ഓഫീസർമാരായ വി ഹമീദ്‌, സെബാസ്‌റ്റ്യൻ ജോസഫ്‌, സീനിയർ ഫയർ ഓഫീസർമാരായ കെ എം ഷിബു, സി കെ നിസാർ, ഫയർ ഓഫീസർമാരായ എം ബി ബിനു, ഷർഫുദ്ദീൻ, ജിതിൻകുമാർ, ദീപ്‌ത്‌ലാൽ, ഹോംഗാർഡുമാരായ പി കെ രാമകൃഷ്‌ണൻ, എൻ സി രാരിച്ചൻ, പി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. മീനങ്ങാടി പൊലീസും ട്രൈബൽ വകുപ്പ് അധികൃതരും തിരച്ചിലിന് മേൽനോട്ടം വഹിച്ചു.  Read on deshabhimani.com

Related News