ആരോഗ്യ മേഖലക്ക്‌ മുൻഗണന

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഒ ആർ കേളു എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യുന്നു


  മാനന്തവാടി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക്‌ മുന്തിയ പരിഗണന നൽകുന്ന  2022–--23 വർഷത്തെ  പദ്ധതിക്ക്‌ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ അംഗീകാരം. സംസ്ഥാന–- കേന്ദ്രാവിഷ്കൃത വിഹിതമായി അടുത്ത സാമ്പത്തിക വർഷം പതിനൊന്ന് കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും.        കഴിഞ്ഞ വർഷം ആരംഭിച്ച കനിവ് –-സഞ്ചരിക്കുന്ന ആതുരാലയവും,  സെക്കൻഡറി പാലിയേറ്റിവ് സിഎച്ച്സികളുടെ ഭൗതിക സൗകര്യവും  മെച്ചപ്പെടുത്തും.  അംബേദ്കർ ക്യാൻസർ സെന്ററിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും. ബ്ലോക്ക് തലത്തിൽ ആയുർവേദ ചികിത്സയും  നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് മൊബൈൽ സർവീസ് തുടങ്ങാനും പദ്ധതി വിഭാവനംചെയ്യുന്നു. പട്ടികജാതി/പട്ടികവർഗ മേഖലയിൽ ഭവന നിർമാണം, കുടിവെള്ളം , വിദ്യാർഥികൾക്കുള്ള പഠനസഹായം,   കാർഷിക മേഖലയിൽ നെൽ കർഷകർക്കും, ക്ഷീര കർഷകർക്കും ഉൽപ്പാദന ബോണസ്,  കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ജലസേചനം, മാലിന്യ നിർമാർജനം എന്നിവയും പദ്ധതിയിലുണ്ട്‌.       വായനശാലകളെ
വിവര സാങ്കേതിക 
വിദ്യയുടെ കേന്ദ്രങ്ങളാക്കും വിജ്ഞാന സമൂഹം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ യജ്ഞത്തിന് അടിസ്ഥാനമൊരുക്കുന്നതിന് ഡിജിറ്റൽ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി വായനശാലകളെ വിവര സാങ്കേതിക വിദ്യയുടെ കേന്ദ്രങ്ങളാക്കും.   അഭ്യസ്ത വിദ്യരെ നൈപുണി പരിശീലനംനൽകി ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി പുറം തൊഴിൽ വിപണിയുമായി ബന്ധപ്പെടാനുള്ള ഗ്രാമീണ ഐ ടി കേന്ദ്രമായി വായനശാലകളെ മാറ്റിയെടുക്കും. ലൈബ്രറി കൗൺസിൽ നിർദേശിക്കുന്ന ഒരു  പഞ്ചായത്തിലാണ് അടുത്ത വർഷം നടപ്പാക്കുക. വായനശാലകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ  പഞ്ചായത്തുകളുടെ സഹകരണം തേടും. ഡിജിറ്റൽ  വേർതിരിവ്‌  ഒഴിവാക്കി   എല്ലാവർക്കും ലഭ്യമാക്കാൻ സഹായിക്കുക എന്നതാണ്‌  ലക്ഷ്യം.  കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനായും നേരിട്ടുമായാണ് യോഗത്തിൽ പങ്കെടുത്തത്.  ഒ ആർ കേളു  എംഎൽഎ  സെമിനാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ബാലകൃഷ്ണൻ, സുധി രാധാകൃഷ്ണൻ,  എൽസി ജോയ്, അംബിക ഷാജി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി വിജോൾ, പി കല്യാണി,ജോയ്സി ഷാജു, അംഗങ്ങളായ പി ചന്ദ്രൻ, പി കെ അമീൻ, ഇന്ദിരാ പ്രേമചന്ദ്രൻ, അസീസ് വാളാട്, ബി എം വിമല, രമ്യ താരേഷ്, വി ബാലൻ, സൽമാ കാസ്മി, ഇംപ്ലിമെന്റിങ്‌ ഓഫീസർമാരയ ഡോ. ഉമേഷ്, ഡോ സാവൻ സാറ, നിഷാദ്, ആസൂത്രണ സമിതി അംഗങ്ങളായ കെ സുഗതൻ, പി ജെ ആന്റണി എന്നിവർ സംസാരിച്ചു.  ആസൂത്രണ സമിതി വൈസ് ചെയർമാൻ വി പി ബാലചന്ദ്രൻ പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ എ കെ ജയഭാരതി സ്വാഗതവും സെക്രട്ടറി എം കെ ജയൻ നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News