നിരോധിത 
പുകയില 
ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ



കൽപ്പറ്റ   അമ്പിലേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ആനന്ദ പ്രഭുവിനെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന, 600 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. അമ്പിലേരിയിലെ പെട്ടിക്കടയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്ഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. Read on deshabhimani.com

Related News