631 പേർക്ക്‌ കോവിഡ്‌



കൽപ്പറ്റ ജില്ലയിൽ 631 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  594 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4 ആണ്. പത്ത്‌ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113890 ആയി. 106852 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5956 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 4826 പേർ വീടുകളിലാണ് കഴിയുന്നത്.   രോഗം സ്ഥിരീകരിച്ചവർ എടവക 52, പൂതാടി 50, വൈത്തിരി 42, കൽപ്പറ്റ 41, അമ്പലവയൽ, മീനങ്ങാടി, മേപ്പാടി 36 വീതം, നെൻമേനി 35, നൂൽപ്പുഴ, ബത്തേരി 33 വീതം,  മുട്ടിൽ 31, മാനന്തവാടി 30, പൊഴുതന 29, പനമരം 24, പുൽപ്പള്ളി 22, കണിയാമ്പറ്റ 18, മുള്ളൻകൊല്ലി 16, മൂപ്പൈനാട് 14, വെള്ളമുണ്ട 13, തിരുനെല്ലി 10, വെങ്ങപ്പള്ളി 8, തരിയോട് 7, പടിഞ്ഞാറത്തറ, തവിഞ്ഞാൽ 5 വീതം, കോട്ടത്തറ 2, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.  ഇതര സംസ്‌ഥാനത്തു നിന്നുമെത്തിയ രണ്ട്‌ തമിഴ്നാട് സ്വദേശികളും രോഗബാധിതരായി. Read on deshabhimani.com

Related News