1,20,000 വിത്ത് പാക്കറ്റും 6 ലക്ഷം തൈകളും തയ്യാർ



കൽപ്പറ്റ ‘ഓണത്തിനൊരുമുറം പച്ചക്കറി ’ പദ്ധതിക്കായി ജില്ലയും ഒരുങ്ങുന്നു.   കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ  നടപ്പാക്കുന്ന  പദ്ധതിയിലെ വിത്തും തൈകളും   വരുംദിവസങ്ങളിൽ വിതരണംചെയ്‌തുതുടങ്ങും.  ഇതിനായി 1,20,000 പച്ചക്കറി വിത്ത് പാക്കറ്റും ആറ്‌ ലക്ഷം പച്ചക്കറി തൈകളുമാണ് ഒരുക്കിയിട്ടുള്ളത്‌. ഒന്നേകാൽ  ലക്ഷം കുടുംബങ്ങളെ പദ്ധതിയിൽ പങ്കാളികളാക്കും. തൈകളുടെയും വിത്തുകളുടെയും വിതരണം ഒരാഴ്‌ചക്കുള്ളിൽ ആരംഭിക്കാനാവുമെന്ന്‌ അധികൃതർ അറിയിച്ചു. വീട്ടുവളപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കൃഷി നടത്താം. സന്നദ്ധ സംഘടനകളുടെ കുട്ടായ്‌മയും കൃഷിക്കായി തയ്യാറെടുക്കുന്നുണ്ട്‌.   ഓണസീസൺ മുന്നിൽക്കണ്ട്‌ പച്ചക്കറി സുഭിക്ഷമാക്കുക എന്ന ലക്ഷ്യമിട്ടാണ്‌ സർക്കാർ സംസ്ഥാനതലത്തിൽ ഈ വർഷവും പദ്ധതി നടപ്പാക്കുന്നത്‌.  കർഷകർ, വിദ്യാർഥികൾ, കുടുംബശ്രീ,   സന്നദ്ധസംഘടനകൾ എന്നിവർക്കെല്ലാം  പഞ്ചായത്ത്‌ തലത്തിൽ വിത്തും തൈകളും  നൽകും.   കൃഷിഭവൻ മുഖേന ചീര, വെണ്ട, പയർ, പാവൽ, വഴുതിന തുടങ്ങിയവയാണ്‌ വിതരണംചെയ്യുന്നത്‌.   സ്വന്തമായി കൃഷിയിറക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക്‌ ജില്ലയിൽ മുൻ വർഷങ്ങളിൽ മികച്ച പ്രതികരണമാണ്‌ ഉണ്ടായത്‌. നിലവിൽ കാലവർഷം ദുർബലമാണെങ്കിലും ജൂലൈയിൽ  മഴ കനത്താൽ  പച്ചക്കറി നടീലിനെയും ഉൽപ്പാദനത്തെയും ബാധിക്കും. Read on deshabhimani.com

Related News