കാര്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്



 കമ്പളക്കാട്  കെൽട്രോൺ വളവിന് സമീപം നിയന്ത്രണംവിട്ട കാർ വീട്ടുമതിലിനിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാർ യാത്രികരായ പനമരം കൂളിവയൽ സ്വദേശിനികൾക്കാണ് പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാവിലെ 6.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കെൽട്രോൺ വളവിലെ തടുത്തൊടിക കാദറിന്റെ വീടിന്റെ ചുറ്റുമതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശവും വീടിന്റെ ചുറ്റുമതിലും തകർന്നു   Read on deshabhimani.com

Related News