തോട്ടം മേഖലക്ക്‌ നേട്ടം; തൊഴിലാളിക്ഷാമത്തിന്‌ പരിഹാരം



കൽപ്പറ്റ തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58ൽനിന്ന്‌ 60 ആക്കിയത്‌  ജില്ലയിലെ തോട്ടം മേഖലക്കും നേട്ടമാകും. തീരുമാനം തൊഴിലാളികളും സ്വാഗതംചെയ്‌തു.  ‌തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലാണ്‌ പെൻഷൻപ്രായം വർധിപ്പിച്ചത്‌‌. ജില്ലയിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ തോട്ടം മേഖലയിൽ പണിയെടുക്കുന്നുണ്ട്‌. ‌      മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി  തോട്ടം മേഖലയിൽ തൊഴിലെടുക്കാൻ പുതുതായി ആളുകൾ വരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളെയും മറ്റുമാണ്‌ എത്തിക്കുന്നത്‌. നിലവിലുള്ളവർ തങ്ങളുടെ സർവീസ്‌ നീട്ടിക്കിട്ടണമെന്ന്‌ ആഗ്രഹിക്കുന്നവരുമാണ്‌.  രണ്ട്‌ വർഷംകൂടി തൊഴിൽ നിലനിർത്താൻ കഴിയുന്നത്‌ ആശ്വാസം പകരുന്നതാണെന്ന്‌ ഇവർ പറയുന്നു.  ലൈഫ്‌ ഭവനപദ്ധതിയിൽ  ഉൾപ്പെടുത്തി തോട്ടം മേഖലയിൽ വീടുകൾ നിർമിക്കുന്നതിന്റെ ഗുണവും നിരവധിപേർക്ക്‌ ലഭിക്കും. തോട്ടങ്ങളിൽ  കുടുതൽ വിളകൾ  ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനവും ഈ മേഖലക്ക്‌ ഉണർവ്‌ പകരും. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയോടെ നടപ്പാക്കിയ ക്ഷേമ പദ്ധതികൾ തൊഴിലാളികൾക്ക്‌ താങ്ങായിരുന്നു. കോവിഡ്‌ കാലത്ത്‌ നൽകിയ ധനസഹായവും പെൻഷൻ വിതരണവും  ആശ്വാസമായിരുന്നു. Read on deshabhimani.com

Related News