കേരള ബാങ്ക് പുല്‍പ്പള്ളി ശാഖ 
പുതിയ കെട്ടിടത്തില്‍



പുൽപ്പള്ളി കേരള ബാങ്ക് പുൽപ്പള്ളി ശാഖയുടെ പ്രവർത്തനം പുൽപ്പള്ളി ഈസ്റ്റ് അവന്യൂ ബിൽഡിങ്ങിലേക്ക്‌ മാറ്റി.  നവീകരിച്ച ശാഖ കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. വിശാലമായ ഓഫീസ് ഇടപാടുകാർക്ക് ഇരിപ്പിട സൗകര്യങ്ങളും വാഹനപാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌.  കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വസ്തുജാമ്യമില്ലാതെ അഞ്ച്‌ ലക്ഷം രൂപവരെ നൽകുന്ന പ്രവാസി ഭദ്രത വായ്പയുടെ വിതരണം കേരള ബാങ്ക്‌ ചീഫ്‌ ജനറൽ മാനേജർ കെ സി സഹദേവനും കുടുംബശ്രീ സംരംഭങ്ങൾക്കുള്ള കെബി സഹജ മൈക്രോഫിനാൻസ് വായ്പയുടെ വിതരണം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് ദിലീപ് കുമാറും നിർവഹിച്ചു. കേരളബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം വി വി ബേബി,  ബത്തേരി കാർഷിക വികസന ബാങ്ക്  വൈസ് പ്രസിഡന്റ്‌ എം എസ് സുരേഷ് ബാബു, സജി തൈപ്പറമ്പിൽ,  ജോയ് വാഴയിൽ, പ്രകാശ് ഗഗാറിൻ, സി കെ ബാബു, വി ആർ ഗോപാലകൃഷ്ണൻ, മാത്യു മത്തായി , പി എസ് ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എം നവനീത്കുമാർ സ്വാഗതവും പുൽപ്പള്ളി ശാഖാ മാനേജർ പി എസ് ബിജുമോൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News