അണ്ടർ 17 ചെസ്‌ ചാമ്പ്യൻഷിപ്പ്‌‌ തുടങ്ങി



ബത്തേരി സംസ്ഥാന അണ്ടർ 17 ചെസ്‌ ചാമ്പ്യൻഷിപ്പ്‌‌ ബത്തേരി ലയൺസ്‌ ഹാളിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ അണ്ടർ 14 ചാമ്പ്യൻ ജുബിൻ ജിമ്മിക്ക് എതിരായി കരുക്കൾ നീക്കി ഉദ്‌ഘാടനംചെയ്‌തു.  വിവിധ ജില്ലകളിൽനിന്നുള്ള 60 താരങ്ങൾ പങ്കെടുക്കുന്നുണ്ട്‌.  ആദ്യ രണ്ട്‌ സ്ഥാനക്കാർക്ക്‌ ദേശീയ മത്സരത്തിൽ പങ്കെടുക്കാം.  വയനാട്‌ ചെസ് അസോസിയേഷൻ,  നൈറ്റ്സ് ചെസ് അക്കാദമി, സെറ്റ്‌കോസ്‌ എന്നിവ ചേർന്നാണ്‌  ചാമ്പ്യൻഷിപ്പ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌‌.  ഉദ്ഘാടന ചടങ്ങിൽ  ചെസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗലീലിയോ ജോർജ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം മധു മുഖ്യാതിഥിയായി.  സദാശിവൻ ചീരാൽ, കെ  ദിനേഷ്, മനോജ് ജോസഫ്,  എം ആർ മംഗളൻ, എൻ കെ സഫറുള്ള, കെ ഷാജു, പി ആർ പ്രജിത്ത്, കെ എസ്‌ ബിജു, കെ കെ ജുനൈസ് എന്നിവർ സംസാരിച്ചു. ജില്ലാ വനിതാരത്ന പുരസ്‌കാര ജേതാവ്‌  കൽപ്പന ബിജുവിനെയും ചെസ് അസോസിയേഷൻ കേരളയുടെ ജനറൽ സെക്രട്ടറി വി എൻ വിശ്വനാഥനെയും ചടങ്ങിൽ ആദരിച്ചു. ചെസ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ പി എസ്‌  അമീറാണ്  മത്സരങ്ങൾ നിയന്ത്രിക്കുന്നത്. Read on deshabhimani.com

Related News