ക്ഷേത്രഭിത്തിയിൽ പുരാണം വരച്ച് ഷാജേഷ്

ദേവർഗദ്ദ ശിവക്ഷേത്രത്തിലെ ചുവർ ചിത്രത്തിനരികെ ഷാജേഷ്‌ കവിക്കൽ


പുൽപ്പള്ളി ക്ഷേത്രഭിത്തിയിൽ പുരാണകഥയ്‌ക്ക്‌ ചിത്രാവിഷ്‌കാരമൊരുക്കി യുവാവ്‌ ശ്രദ്ധേയനാവുന്നു.  കാപ്പിസെറ്റ് ദേവർഗദ്ദ ശിവക്ഷേത്രത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉൾഭാഗത്താണ് ഷാജേഷ് കവിക്കൽ മ്യൂറൽ പെയിന്റിങ്ങിലൂടെ ഭാഗവത പുരാണത്തിലെ മഹർഷിമാരെയും ദേവൻമാരെയും ചിത്രീകരിച്ചിരുന്നത്‌. ജലച്ചായവും അക്രിലിക്കും  ഉപയോഗിച്ചാണ്‌ വര. ചിത്രരചനയിൽ അഞ്ചുവർഷത്തെ ദേശീയ ഡിപ്ലോമ നേടിയാണ്‌ ഷാജേഷ് വരയിൽ സജീവമായത്‌.  ഭാഗവതത്തിലെ എട്ടാമധ്യായത്തിലെ ഗജേന്ദ്രേമോക്ഷമാണ് ചിത്രീകരണ വിഷയം. ഒരുമാസത്തോളം സമയമെടുത്താണ്‌ വര പൂർത്തിയാക്കിയത്‌.  അഞ്ചടി നീളവും 12 അടി വീതിയുമുള്ളതാണ്‌ ക്ഷേത്രചുവരിലെ ചിത്രം. ചേകാടിയിലെ കവിക്കൽ തറവാട്ടംഗമായ ഷാജേഷ് സിപിഐ എം ചേകാടി ബ്രാഞ്ച് അംഗവും കർഷകസംഘം വില്ലേജ് കമ്മിറ്റിയംഗവുമാണ്‌. സജീവ രാഷ്ട്രീയ പ്രവർത്തകനും മികച്ച കർഷകനുമായ ഇദ്ദേഹം പള്ളികളിലും മറ്റ്‌ ഹാളുകളിലും സിനിമാ ലൊക്കേഷനുകളിലും ചിത്രംവരയ്‌ക്കാറുണ്ട്‌. Read on deshabhimani.com

Related News