ഭഗത്‌സിങ്‌ രക്തസാക്ഷി ദിനാചരണം



കൽപ്പറ്റ  എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ഭഗത്‌സിങ്‌, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷിദിനം ആചരിച്ചു.  മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും വിദ്യാർഥി റാലിയും പൊതുയോഗവും നടത്തി. ജില്ലാതല ഉദ്ഘാടനം പനമരത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജാൻവി കെ സത്യൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് സിറാജ് അധ്യക്ഷനായി. നിതിൻ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.  കൽപ്പറ്റയിൽ അപർണ ഗൗരി ഉദ്ഘാടനംചെയ്‌തു. ഏരിയാ പ്രസിഡന്റ് അബിൻ ബാബു അധ്യക്ഷനായി. ശരത്  സ്വാഗതവും അഭിജിത് നന്ദിയും പറഞ്ഞു.  മാനന്തവാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രണവ്  ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ സാരംഗ്‌ അധ്യക്ഷനായി. പുൽപ്പള്ളിയിൽ മുഹമ്മദ്‌ ഷാഫി ഉദ്ഘാടനംചെയ്തു. ബത്തേരിയിൽ നിതിൻ ഉദ്ഘാടനം നിർവഹിച്ചു. വൈത്തിരിയിൽ സംസ്ഥാന കമ്മിറ്റി അംഗം സാന്ദ്ര ഉദ്ഘാടനംചെയ്‌തു. Read on deshabhimani.com

Related News