വീടുകളിൽനിന്ന്‌ തെരുവിലേക്ക്‌

സിപിഐ എം ധർണ മാനന്തവാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു


കൽപ്പറ്റ  കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം ധർണ തുടങ്ങി. ഗൃഹസന്ദർശനം പൂർത്തിയാക്കിയാണ്‌ പ്രത്യക്ഷസമരത്തിലേക്ക്‌ ഇറങ്ങിയത്‌. ഫെഡറൽ സംവിധാനം തകർത്ത്‌ കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുകയാണ്‌. ലഭിക്കേണ്ട വായ്‌പകൾ നിഷേധിച്ചും നികുതിവിഹിതമടക്കം കവർന്നും കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്‌.  സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ ലോക്കൽ കേന്ദ്രങ്ങളിലെ ധർണ. 30വരെ പ്രതിഷേധ പരിപാടികൾ തുടരും. ഓരോ കേന്ദ്രങ്ങളിലും നിരവധിപേരാണ്‌ പങ്കെടുക്കുന്നത്‌. കേന്ദ്രത്തിന്റെ അവഗണന തുറന്നുകാട്ടിയായിരുന്നു  ഗൃഹസന്ദർശനം. ബ്രാഞ്ച്‌ അംഗങ്ങൾമുതൽ വീടുകളിൽ സന്ദർനം നടത്തി കേന്ദ്ര നടപടി വിശദീകരിച്ചു. വടുവഞ്ചാൽ ലോക്കലിൽ നെടുങ്കരണയിൽ  ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. യു കരുണൻ അധ്യക്ഷനായി. എം സെയ്ത്, കെ എം ഫ്രാൻസിസ്, പി സി ഹരിദാസൻ എന്നിവർ സംസാരിച്ചു. ജോളി സ്കറിയ സ്വാഗതവും  മുഹമ്മദാലി നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ ധർണ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കെ എം വർക്കി അധ്യക്ഷനായി. എ ജോണി, കെ സുഗതൻ എന്നിവർ സംസാരിച്ചു. മനോജ്‌ പട്ടേട്ട്‌ സ്വാഗതവും സി പി മുഹമ്മദാലി നന്ദിയും പറഞ്ഞു. പടിഞ്ഞാറത്തറയിൽ  ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.  ജിജിത്ത് സി പോൾ അധ്യക്ഷനായി. രുഗ്മിണി സുബ്രഹ്മണ്യൻ, സി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.  പി ഒ പ്രദീപൻ  സ്വാഗതവും കെ സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു പനമരത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. പി സി വത്സല അധ്യക്ഷയായി. എം എസ്‌ സുരേഷ്‌ ബാബു, കെ പി ഷിജു, എം എ ചാക്കോ, പി കെ ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ടി എം ഉമ്മർ സ്വാഗതവും സി എച്ച്‌ നാസർ നന്ദിയും പറഞ്ഞു.  വൈത്തിരിയിൽ  കെ റഫീഖ് ഉദ്ഘാടനംചെയ്തു. സി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായി. എം മധു, ടി ജി ബീന, എം വി വിജേഷ്,  പി കെ രാജൻ എന്നിവർ സംസാരിച്ചു. എസ് ചിത്രകുമാർ സ്വാഗതവും എം രമേഷ് നന്ദിയും പറഞ്ഞു. പുൽപ്പള്ളിയിൽ ജില്ലാ കമ്മിറ്റിയംഗം പി ആർ ജയപ്രകാശ് ഉദ്ഘാടനംചെയ്‌തു. മുഹമ്മദ് ഷാഫി അധ്യക്ഷനായി. പി വാസുദേവൻ, വി യൂസഫ്, കെ വി പ്രേമരാജൻ, എം കെ ഓമനക്കുട്ടൻ, കെ ശരത്ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു. സജി മാത്യു സ്വാഗതം പറഞ്ഞു. ബത്തേരി സൗത്ത്‌ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മണിച്ചിറയിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, എം രജീഷ്‌, പി കെ രാമചന്ദ്രൻ, കെ സി യോഹന്നാൻ, എന്നിവർ സംസാരിച്ചു. കെ വൈ നിഥിൻ സ്വാഗതവും എ പി പ്രേഷ്യന്ത്‌ നന്ദിയും പറഞ്ഞു. വെള്ളമുണ്ടയിൽ ജില്ലാ കമ്മറ്റി അംഗം ബീന വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി എ അസീസ് അധ്യക്ഷനായി. വി എൻ ഉണ്ണികൃഷ്ണൻ, വനജ വിജയൻ എന്നിവർ സംസാരിച്ചു. എം മുരളീധരൻ സ്വാഗതവും  കെ വിജയൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News