കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്



കോട്ടത്തറ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. കോട്ടത്തറ ചോലിയാറ്റ സെന്തിൽനാഥിനാണ് പരിക്കേറ്റത്. ഞായർ പകൽ പതിനൊന്നോടെ കോട്ടത്തറയിൽനിന്ന്‌ വെണ്ണിയോട്ടേക്ക്‌ ഇരുചക്ര വാഹനത്തിൽ പോകുംവഴി കരിഞ്ഞ കുന്നിൽവച്ച്  കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. വാഹനത്തിൽനിന്ന്‌ തെറിച്ചുവീണ്‌ നടുവിനും കൈകാലുകൾക്കും പരിക്കേറ്റു.  ശബ്ദം കേട്ടെത്തിയ നാട്ടുകാർ സെന്തിൽനാഥിനെ തെക്കുംതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. കോട്ടത്തറ സർവീസ് സഹകരണ ബാങ്ക്  ജീവനക്കാരനാണ് സെന്തിൽ നാഥ്. കഴിഞ്ഞ ഒക്ടോബറിൽ ഇതേ സ്ഥലത്തുവച്ച് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പത്രവിതരണം ചെയ്യുന്നതിനിടെ തൃശിലേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിനും പരിക്കേറ്റിരുന്നു. Read on deshabhimani.com

Related News