രേഖകൾ ഡിജിറ്റലാക്കി എബിസിഡി ക്യാമ്പ്



കൽപ്പറ്റ  പട്ടിക വർഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന എബിസിഡി ക്യാമ്പ് മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ തുടങ്ങി. ജില്ലാ ഭരണവിഭാഗം, ജില്ലാ ഐടി മിഷൻ, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടികവർഗ വികസന വകുപ്പ്, മൂപ്പൈനാട് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ്  ക്യാമ്പ് സംഘടിപ്പിക്കുന്നത്.  മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി  പഞ്ചായത്ത് പ്രസിഡന്റ് ഇ കെ വിനയൻ അധ്യക്ഷനായി. സബ് കലക്ടർ ആർ ശ്രീലക്ഷ്മി പ്രോജക്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യാതിഥിയായി. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി നുസ്രത്ത്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ,  ബേബി വർഗീസ്, പി വാസുദേവൻ,  ഉഷ രാജേന്ദ്രൻ, ജെറിൻ സി ബോബൻ തുടങ്ങിയവർ സംസാരിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടക്കുന്ന ക്യാമ്പ്  വ്യാഴം സമാപിക്കും. വടുവഞ്ചാൽ വളവ് പാരിഷ് ഹാളിൽ നടക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലെ എബിസിഡി ക്യാമ്പ് ടി സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ കെ റഫീക് അധ്യക്ഷനായി.  ക്യാമ്പ് 23ന് സമാപിക്കും. Read on deshabhimani.com

Related News