സംരംഭകർക്ക്‌ പ്രോത്സാഹനമായി 
നിക്ഷേപക സംഗമം



കൽപ്പറ്റ  ജില്ലയിൽ സംരംഭങ്ങൾ വളർത്തുന്നതിനും വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ  നേതൃത്വ ത്തിൽ ജില്ലാതല നിക്ഷേപക സംഗമം നടത്തി. കൽപ്പറ്റ ഇന്ദ്രിയ ഹോട്ടലിൽ നടന്ന സംഗമത്തിൽ ജില്ലയിലെ  സംരംഭകരും  വ്യവസായ വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.  സംരംഭക മേഖലയിലെ പുതിയ ആശയങ്ങൾ, കയറ്റുമതി, മാർക്കറ്റിങ്‌, ബാങ്കിങ് സംരംഭങ്ങളുടെ ക്ലസ്റ്റർ സംവിധാനം തുടങ്ങിയവ സംബന്ധിച്ചുള്ള വിഷയാവതരണം നടന്നു. നിലവിലുള്ള സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങുവാൻ താൽപ്പര്യ മുള്ളവർക്കും ‘ഉദ്യം' രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള സംവിധാനം, കെ സ്വിഫ്റ്റ് എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട്  കൊച്ചി എഫ്ഐഇഒ അസിസ്റ്റന്റ് ഡയറക്ടർ എം സി രാജീവ്, സംരംഭക മേഖലയിലെ നൂതന ആശയങ്ങൾ എന്ന വിഷയത്തിൽ  കോഴിക്കോട്  എൻഐടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി വി വിജിത് കുമാർ, മാർക്കറ്റിങ്‌ വിഷയത്തിൽ ഐഎംജി ഫാക്കൽറ്റി അജിത് മേനോൻ, സംരംഭങ്ങളുടെ ക്ലസ്റ്റർ സംവിധാനം എന്ന വിഷയത്തിൽ എറണാകുളം  ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടർ ജി  പ്രണപ്, ബാങ്കിങ്‌ മേഖലയെക്കുറിച്ച് ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ ബിപിൻ മോഹൻ എന്നിവർ ക്ലാസ്സെടുത്തു. സമാപന സമ്മേളനം കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ അധ്യക്ഷയായി. ചടങ്ങിൽ വ്യവസായ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തിൽ നൂറ് ശതമാനം പൂർത്തീകരിച്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിച്ചു. ജില്ലയിൽ ആരംഭിക്കുന്ന  സംരംഭങ്ങളുടെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു.   Read on deshabhimani.com

Related News