സിപിഐ എം പുൽപ്പള്ളി ലോക്കൽ കമ്മിറ്റി വിഭജിച്ചു



പുൽപ്പള്ളി പാർടി അംഗങ്ങളുടെയും ബ്രാഞ്ചുകളുടെയും എണ്ണം വർധിച്ചതിനാൽ സിപിഐ എം പുൽപ്പള്ളി ലോക്കൽ കമ്മിറ്റി വിഭജിച്ച് 11 അംഗങ്ങൾ വീതമുള്ള കമ്മിറ്റികൾ രൂപീകരിച്ചു. പുൽപ്പള്ളി വെസ്റ്റ്, പുൽപ്പള്ളി എന്നിവയാണ് കമ്മിറ്റികൾ. വിഭജന സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. ബൈജു നമ്പിക്കൊല്ലി അധ്യക്ഷനായി. എം എസ് സുരേഷ് ബാബു, പി എസ് ജനാർദനൻ, എ വി ജയൻ, പ്രകാശ് ഗഗാറിൻ, ഇ കെ ബാലകൃഷ്ണൻ, പി ജെ പൗലോസ് എന്നിവർ സംസാരിച്ചു. കെ ശരത് ചന്ദ്രകുമാർ രക്തസാക്ഷി പ്രമേയവും സി ഡി അജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സജി മാത്യു റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുഹമ്മദ് ഷാഫി സ്വാഗതവും സി ഡി അജീഷ് നന്ദിയും പറഞ്ഞു. പുൽപ്പള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറിയായി സി ഡി അജീഷിനെയും പുൽപ്പള്ളി ലോക്കൽ സെക്രട്ടറിയായി സജി മാത്യുവിനെയും തെരഞ്ഞെടുത്തു.  Read on deshabhimani.com

Related News