കാട്ടിക്കുളം സ്‌കൂളിൽ ഹൈടെക്ക്‌ കെട്ടിടം –2



കാട്ടിക്കുളം ഗോത്രമേഖലയിലെ വിദ്യാലയത്തിന്‌ രണ്ടാമത്തെ ഹൈടെക്ക്‌ കെട്ടിടം. കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിന്‌ മൂന്ന്‌ നില കെട്ടിടം സജ്ജമായി.  കിഫ്ബി ഫണ്ടിൽ   സർക്കാർ മൂന്ന് കോടി രൂപ  വിനിയോഗിച്ചാണ്‌ കെട്ടിടം നിർമിച്ചത്‌. നേരത്തെ ഹയർസെക്കൻഡറി വിഭാഗത്തിനും പുതിയ കെട്ടിടം നിർമിച്ചുനൽകിയിരുന്നു.  മൂന്ന് നിലകളിലായി 16 ക്ലാസ് മുറികളാണ്‌ ഹൈസ്‌കൂൾ കെട്ടിടത്തിലുള്ളത്‌. ഓരോ നിലയിലും ശുചിമുറി സൗകര്യങ്ങളുമുണ്ട്‌.  എല്ലാ ക്ലാസ് മുറികളിലും ടൈലുകൾ പാകിയിട്ടുണ്ട്. വയറിങ്, പെയിന്റ് ജോലികളെല്ലാം പൂർത്തിയായി.  ഒന്നുമുതൽ ഹയർ സെക്കൻഡറിവരെ 1750 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. 40 ശതമാനത്തിലധികം  ഗോത്രവിദ്യാർഥികളാണ്. 84 അധ്യാപകരുണ്ട്‌. - പാചക പ്പുരയും ഡൈനിങ് റൂമും നിർമിക്കാൻ  ഒ ആർ കേളു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തീകരിച്ച്‌ ഇതിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും. ഹൈസ്‌കൂൾ വിഭാഗത്തിന്‌ പുതിയ കെട്ടിടമായതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദത്തിലാണ്‌.   Read on deshabhimani.com

Related News