738 പേർക്കുകൂടി



  കൽപ്പറ്റ ജില്ലയിൽ ബുധനാഴ്‌ച 738 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 932 പേർ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്‌  24.41 ആണ്. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,259 ആയി. 1,06,258 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5820 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4705 പേർ വീടുകളിലാണ് കഴിയുന്നത്.    രോഗം സ്ഥിരീകരിച്ചവർ തരിയോട് 103, കോട്ടത്തറ 81, പൂതാടി 48, മീനങ്ങാടി 39, തവിഞ്ഞാൽ 35, മാനന്തവാടി 33, വെള്ളമുണ്ട 31, അമ്പലവയൽ, നെൻമേനി, പനമരം, തിരുനെല്ലി 30 വീതം, കണിയാമ്പറ്റ 26, കൽപ്പറ്റ 23, മുട്ടിൽ 22, മൂപ്പൈനാട്, പുൽപ്പള്ളി 20 വീതം, എടവക,  ബത്തേരി 19 വീതം, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ 18 വീതം, തൊണ്ടർനാട് 16, മേപ്പാടി 14, വെങ്ങപ്പള്ളി 11,  നൂൽപ്പുഴ 10, വൈത്തിരി 7, പൊഴുതന 4 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കർണാടകയിൽനിന്നുവന്ന കണിയാമ്പറ്റ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.   ആദിവാസി വിഭാഗത്തിൽ 
ചികിത്സയിലുള്ളത്‌ 1328 പേർ കൽപ്പറ്റ ജില്ലയിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരിൽ 1328 പേർ ട്രൈബൽ മേഖലയിലുള്ളവർ.  ചൊവ്വാഴ്‌ച വരെയുള്ള കണക്കു പ്രകാരം  ജില്ലയിലാകെ 6516 പേരാണ്‌ ചികിത്സയിലുള്ളത്‌. കഴിഞ്ഞ മാസം വരെ ട്രൈബൽ മേഖലയിൽ ആയിരത്തിൽ താഴെയായിരുന്ന രോഗികളുടെ എണ്ണം  ഉയർന്നത്‌ ആശങ്ക ഉയർത്തുന്നുണ്ട്‌. അതേസമയം കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ രോഗികളുടെ എണ്ണം കുറയുന്നതിനാൽ ആദിവാസി മേഖലയിലും പ്രതിഫലിക്കുന്നുണ്ട്‌.      ട്രൈബൽ മേഖലയിൽ ചികിത്സയിലുള്ള 1328 പേരിൽ  125 പേരാണ്‌ ആശുപത്രിയിലുള്ളത്‌.  മറ്റുള്ളവർ ഗൃഹവാസ പരിചരണകേന്ദ്രം,  സിഎഫ്‌എൽടിസികൾ  എന്നിവയിലും വീടുകളിലുമാണ്‌ കഴിയുന്നത്‌. വൈത്തിരി താലൂക്കിൽ 357 പേരും ബത്തേരിയിൽ 481 പേരും  മാനന്തവാടിയിൽ 590 പേരും ചികിത്സയിലുണ്ട്‌. കൂടുതൽ രോഗികളുള്ളത്‌ മാനന്തവാടിയിലാണ്‌. തിരുനെല്ലിയിൽ 156 പേർ ചികിത്സയിലുണ്ട്‌.  14,875 പേരാണ്‌ ആദിവാസി മേഖലയിൽ ഇതുവരെ രോഗബാധിതരായത്‌. 13,379 പേർ രോഗമുക്തരായി. 68 പേർ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. Read on deshabhimani.com

Related News