റാപ്പിഡ് റെസ്പോൺസ് ടീം പരിശീലനം

റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് കർലാട്‌ തടാകത്തിൽ നൽകിയ പരിശീലനം


കൽപ്പറ്റ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് രുപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് കർലാട്‌ തടാകത്തിൽ പരിശീലനം നൽകി.  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലെ കേന്ദ്രങ്ങളിലെയും വനം വകുപ്പ്, ജലസേചന വകുപ്പ്, പുരാവസ്തു വകുപ്പ് കേന്ദ്രങ്ങളിലെയും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.  തരിയോട് പഞ്ചായത്ത് പ്രസിഡന്റ്‌ വി ജി ഷിബു ഉദ്ഘാടനംചെയ്തു. വാർഡംഗം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, നാഷണൽ ഡിസാസ്റ്റർ റിസോഴ്സ് ഫോറസ്റ്റ് ഓഫീസർ രാഹുൽകുമാർ, ജില്ലാ ദുരന്ത നിവാരണ ജൂനിയർ സൂപ്രണ്ട് ജോയ് തോമസ്, ഷാജി പി മാത്യു, ഡിടിപിസി മാനേജർ രതീഷ് ബാബു, കർലാട് തടാകം മാനേജർ സുമ ദേവി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News