ബാങ്ക് ഉപരോധം 
10 ദിവസം പിന്നിട്ടു



പുൽപ്പള്ളി  എം വി ടോമിയുടെ കടബാധ്യതകൾ എഴുതിത്തള്ളാമെന്ന് ബാങ്കധികൃതർ സമരസമിതിക്ക് നൽകിയ ഉറപ്പ് പാലിക്കാത്തതിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്കു മൂന്നിൽ ഇടത് കർഷക സമരസമിതി ആരംഭിച്ച ഉപരോധസമരം ബുധനാഴ്ചയും തുടർന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. വ്യാഴം മുതൽ സമരം ജില്ലയിലെ എല്ലാ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലേക്കും വ്യാപിപ്പിക്കും.  സമരസമിതി ചെയർമാൻ എസ് ജി സുകുമാരൻ ഉദ്ഘാടനംചെയ്തു. കൺവീനർ എ വി ജയൻ അധ്യക്ഷനായി. കെ പി ഗിരീഷ്, എ ജെ കുര്യൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News