കെഎസ്ടിഎ അധ്യാപക കലോത്സവം: 
മാനന്തവാടി ജേതാക്കൾ

കെഎസ്‌ടിഎ അധ്യാപക കലോത്സവം നാടൻപാട്ട് കലാകാരൻ കെ എ രമേഷ് ഉദ്ഘാടനംചെയ്യുന്നു


പനമരം ജില്ലയിലെ കെഎസ്ടിഎ അധ്യാപകർക്കായി കെഎസ്‌ടിഎ നടത്തിയ കലോത്സവം "ഗാല 2023' ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവും  നാടൻപാട്ട് കലാകാരനുമായ കെ എ രമേഷ് ഉദ്ഘാടനംചെയ്തു. 126 പോയിന്റുമായി  മാനന്തവാടി ഉപജില്ല ഒന്നാംസ്ഥാനം നേടി. 85 പോയിന്റുമായി വൈത്തിരി രണ്ടാംസ്ഥാനത്ത്. പനമരം 59 പോയിന്റും  ബത്തേരി  53 പോയിന്റും നേടി.  ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌  എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്‌ സംസാരിച്ചു.  ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും പനമരം ഏരിയാ സെക്രട്ടറി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. 150 ലധികം  അധ്യാപകർ  പങ്കെടുത്തു.  സംസ്ഥാന അധ്യാപക കലോത്സവം ഫെബ്രുവരി 4,5 തിയ്യതികളിൽ മലപ്പുറത്ത് നടക്കും.  Read on deshabhimani.com

Related News