യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് എതിരില്ല



  കൽപ്പറ്റ കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനാർഥി അജയ് ജോയ് എതിരില്ലാതെ വിജയിച്ചു. ജില്ലയിലെ കോളേജുകളിൽ  എംഎസ്എഫ് കെ എസ് യു സഖ്യത്തിന് നോമിനേഷൻ നൽകാൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരില്ലാത്തതിനെ തുടർന്നാണ് നോമിനേഷൻ വേളയിൽതന്നെ മാനന്തവാടി മേരീ മാതാ കോളേജ് യൂണിയൻ കൗൺസിലറായ എസ്എഫ്ഐ സ്ഥാനാർഥി അജയ് ജോയ് വിജയിച്ചത്. ക്യാമ്പസുകളിൽ  സ്വീകാര്യത നഷ്ട്ടപ്പെട്ട  കെഎസ് യു-–-എംഎസ്എഫ് സഖ്യത്തിനുള്ള വിദ്യാർഥികളുടെ  മറുപടിയും എസ്എഫ്ഐയുടെ സ്വീകാര്യതയുമാണ്‌ തെരെഞ്ഞെടുപ്പ്‌ വിജയമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.  Read on deshabhimani.com

Related News