മൃതദേഹം കിട്ടിയത്‌‌ 21 മണിക്കൂർ
തിരച്ചിലിനൊടുവിൽ

മാടക്കര വലിയവട്ടം തോട്ടിൽ വീണയാൾക്കുവേണ്ടിയുള്ള തെരച്ചിൽ നടത്തുന്ന ഫയർ ഫോഴ്സ്


ബത്തേരി തോട്ടിൽ വീണ്‌ മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്‌ 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ. ചൊവ്വ രാത്രി ഒമ്പതിന്‌ നെന്മേനി പഞ്ചായത്തിലെ വലിയവട്ടം പാലത്തിനടുത്ത്‌ തോട്ടിൽ വീണ പാമ്പുംകുനി കോളനിയിലെ വിനോദിന്റെ (32) മൃതദേഹം ബുധൻ വൈകിട്ട്‌ ആറരയോടെയാണ്‌ കൽപ്പറ്റ തുർക്കി ജീവൻരക്ഷാ സമിതി വളന്റിയർമാർ കണ്ടെടുത്തത്‌.  തോടരികിലെ പാലളവ്‌ ഷെഡിൽ ഇരിക്കവെയാണ്‌ യുവാവ്‌ തോട്ടിലേക്ക്‌ മറിഞ്ഞുവീണത്‌. ബത്തേരി അഗ്നിരക്ഷാസേന ബുധൻ വൈകിട്ടുവരെ നടത്തിയ തിരച്ചിൽ വിഫലമായി. പിന്നീടാണ്‌ ജീവൻരക്ഷാസമിതി അംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയത്‌. വിനോദ്‌ തോട്ടിൽ അകപ്പെട്ടതിനുതാഴെ 10 മീറ്റർ മാറിയാണ്‌ മൃതദേഹം കണ്ടെടുത്തത്‌.  യുവാവിനെ തോട്ടിൽ കാണാതായ വിവരമറിഞ്ഞ്‌ ജില്ലാ പൊലീസ്‌ മേധാവി ഡോ. അരവിന്ദ്‌ സുകുമാർ, ബത്തേരി ഡിവൈഎസ്‌പി പ്രദീപ്‌കുമാർ,  നൂൽപ്പുഴ പൊലീസ്‌ ഇൻസ്‌പെക്ടർ ടി സി മുരുകൻ, ബത്തേരി തഹസിൽദാർ പി എം കുര്യൻ, നെന്മേനി വില്ലേജ്‌ ഓഫീസർ വി വിനോദ്‌, അഡീഷണൽ ടിഡിഒ എം മജീദ്‌ എന്നിവർ സ്ഥലത്തെത്തിയിരുന്നു. Read on deshabhimani.com

Related News