ബത്തേരി സർവീസ്‌ സഹകരണ 
ബാങ്കിൽ അഴിമതിയെന്ന്‌ കോൺഗ്രസ്‌



ബത്തേരി ബിജെപി ഭരണമുള്ള ബത്തേരി സർവീസ്‌ സഹകരണ ബാങ്കിൽ ഡയറക്ടർമാരിൽ ചിലർ ആവശ്യമായ ഈട്‌ നൽകാതെ വൻതുക വായ്‌പയെടുത്ത്‌ കുടിശ്ശിക വരുത്തുകയും വായ്‌പ തിരിച്ചടക്കാതെ അഴിമതി നടത്തുകയും ചെയ്‌തതായി നെന്മേനി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡയറക്ടർമാരിൽ ഒരാൾ 10 സെന്റ്‌ പണയപ്പെടുത്തി അരക്കോടിയും അമ്മയുടെയും ഭാര്യയുടെയും പേരിലുള്ള 10 സെന്റുകൾക്ക്‌ 15 ലക്ഷം വീതവും വായ്‌പയെടുത്തതായും മറ്റൊരു ഡയറക്ടർ ഇതിന്‌ ജാമ്യം നിൽക്കുകയും തന്റെ പേരിലുള്ള വായ്‌പ തുക കുടിശ്ശിക വരുത്തുകയും ചെയ്‌തു. അഴിമതി നടത്തിയ ഡയറക്ടർമാരെ അയോഗ്യരാക്കി ഭരണസമിതി പിരിച്ചുവിടണം. സി ടി ചന്ദ്രൻ, ആർ ശ്രീനിവാസൻ, എം പി ഗോപി, കെ കെ പോൾസൺ, യു കെ പ്രേമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News