സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപടി കിരാതം: ഇ പി ജയരാജന്‍



പുൽപ്പള്ളി ഇരുളത്തെ അഭിഭാഷകൻ എം വി ടോമിയുടെ കിടപ്പാടം ജപ്തി ചെയ്യാൻ പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ മുതിർന്നത്‌ കിരാതമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.  ടോമിയുടെ കടബാധ്യതകൾ എഴുതിതള്ളാമെന്ന് ഇടതുപക്ഷ കർഷക സമരസമിതിയ്ക്ക് ബാങ്ക് അധികൃതർ നൽകിയ ഉറപ്പ് ലംഘിച്ചതിൽ പ്രതിക്ഷേധിച്ച് സമരസമിതി നടത്തുന്ന  ബാങ്കിന്റെ പുൽപ്പള്ളി ശാഖ ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   കടങ്ങളുടെ പേരിൽ ജപ്തി പാടില്ലായെന്ന സർക്കാർ നയത്തിനെതിരായാണ് ബാങ്ക് പ്രവർത്തിച്ചത്. ടോമിയുടെ കുടുംബത്തോട് ബാങ്ക് അധികൃതർ നീതികാട്ടാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.    ചൊവ്വാഴ്‌ച ബാങ്ക്‌ ഉപരോധം കർഷകയൂണിയൻ എം ജില്ലാ പ്രസിഡന്റ്‌ റെജി ഓലിക്കരോട്ട് ഉദ്ഘാടനം ചെയ്തു. പീറ്റർ പുലികുത്തിയിൽ അധ്യക്ഷനായി. എ വി ജയൻ,  പ്രകാശ് ഗഗാറിൻ, പി എസ് കലേഷ്,  വിൽസൻ നെടുങ്കൊമ്പിൽ, വി വി ബേബി, കെ റഫീഖ്, രുഗ്മിണി സുബ്രഹ്മണ്യൻ,  എം എസ് സുരേഷ് ബാബു,  ബെന്നി കുറുമ്പാലക്കാട്ട്   എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News