പ്രതികളുമായി 
തെളിവെടുപ്പ് നടത്തി

സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ അറസ്റ്റിലായ തങ്ങളകത്ത് അഷറഫുമായി ബത്തേരി പൊലീസ് കൈപ്പഞ്ചേരിയിൽ നടത്തിയ തെളിവെടുപ്പ്


  ബത്തേരി കൈപ്പഞ്ചേരിയിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ പ്രതികളായ തങ്ങളകത്ത് അഷറഫ്, സഹോദരൻ തങ്ങളകത്ത് നൗഷാദ് എന്നിവരുമായി ബത്തേരി പൊലീസ് കൈപ്പഞ്ചേരിയിൽ തെളിവെടുപ്പ് നടത്തി. നാട്ടുവൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി ഷൈബിൻ അഷറഫിന്റെ നിലമ്പൂരിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലായിരുന്നു ഇരുവരും. സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ പ്രതിചേർക്കപ്പെട്ട ഇരുവരെയും രണ്ടുദിവസമാണ് ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. Read on deshabhimani.com

Related News