ശുചീകരണ പ്രവർത്തനങ്ങൾ 
തുടങ്ങി



മാനന്തവാടി ജനമൈത്രി പൊലീസും സന്നദ്ധ സംഘടനകളുമായി ചേർന്ന്‌ സംസ്ഥാന സർക്കാരിന്റെ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, മർച്ചന്റ് അസോസിയേഷൻ, റസിഡന്റ്‌സ്‌ അസോസിയേഷൻ, ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവൃത്തികൾ നടക്കുന്നത്. നഗരസഭാതല ഉദ്ഘാടനം മാനന്തവാടി ഗാന്ധി പാർക്കിൽ മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി വി എസ് മൂസ അധ്യക്ഷനായി. ചെയർപേഴ്സൺ സി കെ രത്നവല്ലി മുഖ്യ പ്രഭാഷണം നടത്തി. കെ ഉസ്‌മാൻ, പി ആർ  ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിലെ മറ്റ് ഡിവിഷനുകളിലും വരുംദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. Read on deshabhimani.com

Related News