ത്രിപുരയിലെ ആക്രമണങ്ങളിൽ 
ജീവനക്കാർ പ്രതിഷേധിച്ചു



കൽപ്പറ്റ   ത്രിപുരയിൽ നടക്കുന്ന ആക്രമണങ്ങൾക്കും ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരെ എഫ്എസ്ഇടിഒ  പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയിൽ സംഘ പരിവാറിന്റെ നേതൃത്വത്തിൽ ഭീകരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. ഇടതുപക്ഷ പ്രവർത്തകരുടെ നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും കൃഷിസ്ഥലങ്ങളും അഗ്നിക്കിരയാക്കി.  അതിക്രമം അന്വേഷിക്കാൻ സ്ഥലത്തെത്തിയ എംപിമാരുടെ സംഘത്തെയും ആക്രമിച്ചു.    സംഘപരിവാർ ആക്രമങ്ങളിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റ കലക്ടറേറ്റിനുമുമ്പിൽ നടന്ന യോഗം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ വിൽസൺ തോമസ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുൾ ഗഫൂർ സ്വാഗതവും താലൂക്ക് പ്രസിഡന്റ്‌ കെ എം നവാസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News