പി എയ്‌ക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി

കൽപ്പറ്റയിൽ പി എ മുഹമ്മദ്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യുന്നു


                    കൽപ്പറ്റ ജില്ലയിൽ കമ്യൂണിസ്‌റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച പി എ മുഹമ്മദിന്റെ സ്‌മരണ പുതുക്കി വയനാട്‌. ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി എ മുഹമ്മദിന്റെ ഒന്നാം ചരമവാർഷികം നാടെങ്ങും സമുചിതമായി ആചരിച്ചു. ഏരിയ, ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്‌മരണയോഗം ചേർന്നു. മേപ്പാടിയിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ പതാക ഉയർത്തി. സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ എന്നിവർ പങ്കടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ സി കെ ശശീന്ദ്രൻ പതാക ഉയർത്തി.    കൽപ്പറ്റയിൽ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും അനുസ്‌മരണ പൊതുയോഗവും നടന്നു. രാഷ്‌ട്രീയ–-സാമൂഹ്യ–-സാംസ്‌കാരിക രംഗങ്ങളിലെല്ലാം കമ്യൂണിസ്‌റ്റ്‌ മൂല്യം ഉയർത്തിയ പി എയുമായുള്ള ഊഷ്‌മള ബന്ധത്തിന്റെ ഓർമകളുമായി ആയിരങ്ങളാണ്‌  പ്രകടനത്തിൽ പങ്കാളികളായത്‌. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾ, സ്‌ത്രീകൾ, യുവാക്കൾ, ആദിവാസികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പി എ മുഹമ്മദിന്‌  സ്‌മരണാഞ്‌ജലി അർപ്പിച്ചു. കനറാബാങ്ക്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിച്ചു. വിജയപമ്പ്‌ പരിസരത്ത്‌ നടന്ന അനുസ്‌മരണയോഗം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. തികവാർന്ന രാഷ്‌ട്രീയ വീക്ഷണത്തോടെ മരണം വരെ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമായി ജീവിതം സമർപ്പിച്ച കമ്യൂണിസ്‌റ്റായിരുന്നു പി എ എന്ന്‌ വിജയരാഘവൻ അനുസ്‌മരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു എംഎൽഎ എന്നിവർ സംസാരിച്ചു.  കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരീസ്‌ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News