കുറിച്യർമല എസ്‌റ്റേറ്റ്‌ തുറന്നു ആശ്വാസത്തിൽ തൊഴിലാളികൾ



  പൊഴുതന ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക്‌ ആശ്വാസം പകർന്ന്‌ കുറിച്യാർമല എസ്‌റ്റേറ്റ്‌ തുറന്നു. ഒരുവർഷത്തിലധികം അടഞ്ഞുകിടന്ന എസ്‌റ്റേറ്റാണ്‌ ബുധനാഴ്‌ച മുതൽ പ്രവർത്തനമാരംഭിച്ചത്‌. പി വി അബ്‌ദുൾബഹാബ്‌ എംപിയുടെ ഉടമസ്ഥതയിലുള്ള എസ്‌റ്റേറ്റ്‌ ഏകപക്ഷീയമായി മാനേജ്മെന്റ് അടച്ചിടുകയായിരുന്നു.   തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടികുറച്ച്‌ മാസത്തിൽ പത്ത്‌ ദിവസം മാത്രമേ ജോലി നൽകാൻ നൽകാൻ സാധിക്കുകയുള്ളു എന്ന് ട്രേഡ്‌യൂണിയൻ ഭാരവാഹികളെ അറിയിച്ചു.  നിയമപ്രകാരമുള്ള ജോലി നൽകണമെന്ന് യൂണിയൻ ഭാരവാഹികൾ മാനേജ്മെന്റിന് മറുപടി നൽകിയതോടെ ഏകപക്ഷീയമായി എസ്‌റ്റേറ്റ്‌ അടച്ചിടുകയായിരുന്നു. 250ലധികം  തൊഴിലാളികൾക്ക്  ജോലി നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.  സംയുക്ത ട്രേഡ് യൂണിയൻ  നേതാക്കൾ പലതവണ  മാനേജ്മെന്റുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കലക്ടറേറ്റ്‌ മാർച്ചും തോട്ടം ഉടമയുടെ നിലമ്പൂർ ഉള്ള വസതിയിലേക് മാർച്ചും  നടത്തി. ലേബർ ഓഫീസർ, അസിസ്‌റ്റന്റ്‌ ലേബർ കമീഷണർ  എന്നവരുടെ മധ്യസ്ഥതയിൽ നിരവധി തവണ ചർച്ചയും  നടത്തിയിരുന്നു. എന്നാൽ മാനേജ്‌മെന്റ്‌ കടും പിടുത്തം തുടരുകയായിരിന്നു.  തൊഴിലാളികളെ പട്ടിണിക്കിടാതെ സംരക്ഷിക്കാൻ ട്രേഡ്‌യൂണിയനുകൾ രംഗത്തെത്തി മാനേജ്‌മെന്റിന്‌മേൽ സമ്മർദ്ദം ശക്തമാക്കിയതോടെയാണ്‌ എസ്‌റ്റേറ്റ്‌ തുറക്കാൻ മാനേജ്‌മെന്റ്‌ നിർബന്ധിതരായത്‌.  തൊഴിൽ മന്ത്രി ടി പി രാമകൃഷ്‌ണനും സി കെ ശശീന്ദ്രൻ എംഎൽഎ യും വിഷയത്തിൽ ഇടപെട്ടിരുന്നു.  തൊഴിലാളികളുടെ കൂലി കുടിശ്ശിക നൽകാനും തീരുമാനമായിട്ടുണ്ട്‌. മറ്റ്‌ ആനുകൂല്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ആലോചനടത്തി തീരുമാനമുണ്ടാവുമെന്ന്‌ ട്രേഡ്‌യൂണിയൻ നേതാക്കൾ പറഞ്ഞു. Read on deshabhimani.com

Related News