ബാലസംഘം അംഗത്വ വിതരണം



കൽപ്പറ്റ ബാലസംഘം അംഗത്വ  വിതരണം തുടങ്ങി.  കോട്ടത്തറ വെണ്ണിയോട്‌ നടന്ന ചടങ്ങിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രവിഷ പ്രമോദ് ജില്ലാതല ഉദ്ഘാടനം നടത്തി.  ജില്ലയിൽ 800 യൂണിറ്റുകളിലായി അമ്പതിനായിരം കുട്ടികളെയാണ് ഇത്തവണ അംഗങ്ങളാക്കി ചേർക്കുന്നത്. "കുതിക്കട്ടെ ബാല്യം തിരിച്ചറിവിന്റെ ലോകത്തേക്ക്' എന്നതാണ് അംഗത്വ പ്രചാരണത്തിന്റെ മുദ്രാവാക്യം. ദിനാചരണത്തോടനുബന്ധിച്ച് വെണ്ണിയോട് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ആദിത്യദേവ് അധ്യക്ഷനായി.       അംഗത്വ പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടത്തറ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ കൂട്ടായ്മ ബാലസംഘം ജില്ലാ സെക്രട്ടറി മാളവിക അജയകുമാർ ഉദ്ഘാടനംചെയ്തു.   കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.  ബാലസംഘം ജില്ലാ കൺവീനർ ടി ബി സുരേഷ്, കെ സി ജോസഫ്, പി മിഥുൻ,   വി എൻ ഉണ്ണികൃഷ്ണൻ, കെ രാജൻ, രവീന്ദ്രൻ, പി ആർ ഗിരിനാഥൻ,  വി ജെ ജോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News