നിരോധിത പ്ലാസ്റ്റിക് ഉപയോഗം:
പരിശോധന കർശനമാക്കും



കൽപ്പറ്റ ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ ആർ ശ്രീലക്ഷ്മി പറഞ്ഞു. ഡിസംബർ 1 മുതൽ വ്യാപക പരിശോധന നടത്തുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ പറഞ്ഞു. നിയമം ലംഘിച്ചാൽ ഒരുതവണ 10,000 രൂപ പിഴ ഈടാക്കും. തുടർന്ന് ആവർത്തിച്ചാൽ 25,000 രൂപ, 50,000 രൂപ എന്നിങ്ങനെ പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിച്ചുവയ്‌ക്കരുതെന്നും ഉപയോഗം പൂർണമായും നിർത്തണമെന്നും സബ് കലക്ടർ അറിയിച്ചു.   Read on deshabhimani.com

Related News