സ്പോട്ട് അഡ്മിഷന്‍ ഇന്ന്



മാനന്തവാടി   പോളിടെക്നിക് കോളേജിൽ വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ വ്യാഴാഴ്‌ച നടക്കും. സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ എൻജിനിയറിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സ്ട്രീം ഒന്നിൽ 35,000 വരെ റാങ്കുള്ള (സംവരണ വിഭാഗങ്ങൾ ഉൾപ്പെടെ) എല്ലാ അപേക്ഷകർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.      അപേക്ഷകർ രാവിലെ 8നും  9.30നും ഇടയിൽ സ്‌പോട്ട് അഡ്മിഷൻ നടക്കുന്ന പനമരം പോളിടെക്നിക് ഓഫീസിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം.  എസ്എസ്എൽസി, സംവരണങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫീസാനുകൂല്യത്തിന് വരുമാന സർട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.  പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവർഗ അപേക്ഷകരും ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരും കോഷൻ ഡിപ്പോസിറ്റായി 1000 രൂപയും, ഒരു ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ കോഷൻ ഡിപ്പോസിറ്റ് ഉൾപ്പെടെ ഫീസായി 3780 രൂപയും എടിഎം കാർഡ് മുഖേന ഓഫീസിൽ അടയ്‌ക്കണം. പിടിഎ ഫണ്ട് 3000 രൂപ പണമായും അടയ്ക്കണം. ഫോൺ: 8921171201, 9400441764, 9496939969. Read on deshabhimani.com

Related News