കടുവ പശുക്കിടാവിനെ ആക്രമിച്ചു



 പുൽപ്പള്ളി  പുൽപ്പള്ളി 56ൽ  തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ ആക്രമിച്ചു. നെടുങ്കല്ലേൽ ബിജുവിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ്‌ തിങ്കളാഴ്‌ച  രാത്രിയിൽ ആക്രമിച്ചത്‌.  കിടാവിന്റ കാൽമുട്ട് കടിച്ചെടുത്തു. ഒച്ചകേട്ട് ബിജുവും കുടുംബവും പുറത്തുവന്ന്‌ ഒച്ചവച്ചതോടെയാണ്‌  കടുവ പോയത്. തൊഴുത്തിനടുത്ത് കടുവയുടെ കാൽപ്പാടുകളുണ്ട്. കടുവയെ കൂടുവച്ച് പിടിക്കാൻ നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News