"അച്ചടി ഭാഷേല് പിച്ചടി ചേരാത്ത 
നാടൊരു നാടാണേ’: തരംഗമായി തരുണം



കൽപ്പറ്റ വയനാടൻ കാഴ്ചകളുടെ മനോഹാരിത ചാലിച്ച  ആൽബമായ തരുണം സംഗീത പ്രേമികളുടെ മനം കവരുന്നു. വയനാടൻ കുളിർക്കാഴ്ചകളും നന്മകളും ചേർത്ത് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും കോർത്തിണക്കി നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ‘തരുണം’ മ്യൂസിക് ആൽബത്തിന്‌ പിന്നിൽ."അച്ചടി ഭാഷേല് പിച്ചടി ചേരാത്ത നാടൊരു നാടാണേ’ എന്ന വരികളോടുകൂടിയാണ് ഗാനം തുടങ്ങുന്നത്. ആനവണ്ടിയിൽ ചുരം കേറി വയനാട്ടിലെത്തുന്ന സഞ്ചാരിയായ പെൺകുട്ടിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളയുടെയും ഡിടിപിസിയുടെയും പിന്തുണയോടെയാണ്  ആൽബം അവതരിപ്പിച്ചിരിക്കുന്നത്.  ഇക്കിഗായി മോഷൻ പിക്ചേഴ്സിന്റെ ബാനറിലൊരുക്കിയ ആൽബത്തിന്‌ വരികളെഴുതുകയും സംവിധാനം നിർവഹിക്കുകയും ചെയ്തത് കാര്യമ്പാടി സ്വദേശിയായ മൈലോത്ത് വീട്ടിൽ ബേസിൽ സണ്ണിയാണ്. ഒരുമിച്ച് പഠിച്ചവരാണ് ആൽബത്തിന്റെ  പിന്നണിയിൽ പ്രവർത്തിച്ചവരിലേറെയും. ജോൺ ജെസ്‌ലിനാണ്‌ ഛായാഗ്രഹണം. സ്റ്റെഫിൻ ലൂക്ക പാടിയ ഗാനത്തിന് അജി കുര്യാക്കോസാണ് സംഗീതം. നിധിൻ ഭരതനാണ് എഡിറ്റർ. മാളവിക ശ്രീനാഥാണ് അഭിനയിച്ചത്. നിധിൻ രാധാകൃഷ്ണൻ, കിരൺ വി പോൾ, എൽദോ പൗലോസ് എന്നിവരും അണിയറയിൽ പ്രവർത്തിച്ചു. Read on deshabhimani.com

Related News